തൃപ്പൂണിത്തുറ: നെഹ്‌റു യുവകേന്ദ്രയും തണൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി കാർഗിൽ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിത ഉദ്ഘാടനം ചെയ്തു. തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.വി.സജീവ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിജി അനോഷ്, വാർഡ് അംഗങ്ങളായ സുധാ നാരായണൻ, ആനി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. കാർഗിൽ യുദ്ധ പോരാളികളായ എം.എസ്.മുരളീധരൻ നായർ, വി.വി.രമേശൻ, പി.ജി. ഹരിദാസ്, കെ.കെ.രാജേഷ് എന്നിവരെ ആദരിച്ചു. മേരി രാജേന്ദ്രൻ സ്വാഗതവും ഒ.സുകുമാരൻ നന്ദിയും പറഞ്ഞു.