കൊച്ചി: വയലി മഴ ഉത്സവത്തിന്റെ ഭാഗമായി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സെന്റർ ഫോർ ഇൻടാഞ്ചിബിൾ ഹെറിറ്റേജ് സ്റ്റഡീസും കേരള കലാമണ്ഡലം കല്പിത സർവകലാശാലയുടെ നിള ക്യാമ്പസും സംയുക്തമായി മഴ സെമിനാറും കോളേജ് വിദ്യാർത്ഥികൾക്കായി മഴ പ്രബന്ധരചനാ മത്സരവും സംഘടിപ്പിക്കും. മഴ സെമിനാർ ആഗസ്റ്റ് ആറിന് ചെറുതുരുത്തി നിള ക്യാമ്പസിലാണ് നടക്കുക. ബയോഡാറ്റയും പ്രബന്ധങ്ങളും mazhaseminar@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് ഡോ.ടി.ജി.ജ്യോതിലാൽ, ഫോൺ: 9447476372.