
ആലുവ: തോട്ടക്കാട്ടുകര സെന്റ് ആൻസ് ദേവാലയത്തിൽ വിരുദ്ധ അന്നയുടെ ദർശന തിരുന്നാളിന് കൊടിയേറി. 30, 31 ദിവസങ്ങളിലാണ് തിരുന്നാൾ. ഫാ. സെബാസ്റ്റ്യൻ ലൂയിസ് കൊടിയേറ്റി. വികാരി ഫാ. തോമസ് പുളിക്കൽ, സഹവികാരി ഫാ. റിനോയ് തോമസ് നെടുംപറമ്പിൽ, ഫാ. ഡേവിസ് വർഗീസ് എന്നിവർ പങ്കെടുത്തു.
ഇന്ന് വൈകിട്ട് 5.30ന് ദിവ്യബലി, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. പത്രോസ് റോഷൻ നെയ്‌ശ്ശേരി മുഖ്യകാർമ്മികനാകും. നാളെ വൈകിട്ട് 5.30 ന് ദിവ്യബലി, ലദീഞ്ഞിനും ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപറമ്പിൽ മുഖ്യ കാർമ്മികനാകും. തിരുന്നാൾ ദിനമായ 31ന് രാവിലെ ഒമ്പതിന് വരാപ്പുഴ അതിരൂപത വികാരി ജനറൽ ഫാ. മാത്യു കല്ലിങ്കല്ലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുന്നാൾ ദിവ്യബലി. ഫാ. ജോസഫ് ആൻസൻ കളത്തിപറമ്പിൽ പ്രസംഗിക്കും. തുടർന്ന് പ്രദക്ഷിണം നടക്കും. വൈകിട്ട് 5.30 ന് ദിവ്യബലിക്ക് ശേഷം കൊടിയറക്കം.