കൊച്ചി: കൊവിഡ് കാലത്തെ വർക്ക് ഫ്രം ഹോം തൊഴിൽ വളർച്ചയെ സ്വാധീനിച്ചോ എന്ന വിഷയത്തിൽ ഫിൻജന്റ് ഗ്ലോബൽ സൊല്യൂഷൻസുമായി ചേർന്ന് കേരളാ സ്‌റ്റേറ്റ് ഐ.ടി പാർക്‌സ് ഇന്ന് വൈകിട്ട് 4ന് വെബിനാർ സംഘടിപ്പിക്കും.

ഫിൻജെന്റ് പ്രോഗ്രാം മാനേജർ സുജോ ജേക്കബ്, സീനിയർ ക്ലയന്റ് റിലേഷൻഷിപ്പ് മാനേജർ ടോണി ജോസഫ്, പ്രോഗ്രാം മാനേജർ രഞ്ജിത്ത് മുരളീധരൻ, സീനിയർ അസോസിയേറ്റ് അൽഫോൻസ് മേരി സേവ്യർ തുടങ്ങിയവർ സംസാരിക്കും. ഫിൻജന്റ് സീനിയർ വൈസ് പ്രസിഡന്റ് ദീപു പ്രകാശ് മോഡറേറ്ററാവും.