
തൃക്കാക്കര: കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് നൂറു ശതമാനം കുടിശിക നിവാരണം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സഹകരണ സൗഹൃദ കുടുംബ അദാലത്തിന്റെ ഭാഗമായി "ഞങ്ങളുണ്ട് കൂടെ " പദ്ധതി ആരംഭിച്ചു. കുണ്ടന്നൂർ ബ്രാഞ്ചിൽ നടന്ന ചടങ്ങിൽ മാനേജർ കെ.എ. അനൂപ് കുമാറിന് ചാരിറ്റി ബോക്സ് നൽകി എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ കെ.സജീവ് കർത്ത ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ.എൻ.സോമരാജൻ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ.യു.ജോൺ കുട്ടി ,ബീന മുകുന്ദൻ, സി.ജെ ജോയി, കെ.സഞ്ജീവ്, ബാങ്ക് സെക്രട്ടറി ഷേർളി കുര്യാക്കോസ്, ബ്രാഞ്ച് മാനേജർ പി.എസ്. സിജു, റിക്കവറി ഓഫീസർ എം.വി. ഷിബി എന്നിവർ സംസാരിച്ചു.
ആദ്യ സംഭാവന വ്യക്തിപരമായി ജോയിന്റ് രജിസ്ട്രാർ ബോക്സിൽ നിക്ഷേപിച്ചു. ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും ചാരിറ്റി ബോക്സ് സ്ഥാപിച്ച് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളും ചെറിയ തുക നിക്ഷേപിക്കും. ഇതിലൂടെ ലഭിക്കുന്ന തുക ഉപയോഗിച്ചു ചെറിയ വായ്പകൾ അടച്ചുതീർത്ത് ഇടപാടുകാരെ ബാധ്യതയിൽ നിന്ന് മോചിപ്പിക്കുന്നതാണ് പദ്ധതി.