വൈപ്പിൻ: ഗോശ്രീ ബസുകളുടെ നഗര പ്രവേശനം ആവശ്യപ്പെട്ട ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഭീമ ഹർജി സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രി ആന്റണിരാജുവിനും വൈപ്പിൻ എം.എൽ.എ കെ. എൻ. ഉണ്ണിക്കൃഷ്ണനും നൽകി.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ. കെ. രാഗേഷ്, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ പ്രൈവറ്റ് സെക്രട്ടറി എസ്. അനിൽ എന്നിവരുമായി സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി, ജനറൽ കൺവീനർ എം. രാജഗോപാൽ, ജയിംസ് തറമേൽ, പി. ഡി. സുരേഷ് കുമാർ എന്നിവർ ചർച്ച നടത്തി.