ghss-paravur-

പറവൂർ: മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാമിന്റെ ഓർമ്മദിനത്തിൽ പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികളും പൂർവ്വവിദ്യാർത്ഥികളും ഒത്തുകൂടി അനുസ്മരിച്ചു. സ്കൂൾ അങ്കണത്തിൽ പതിനാല് വർഷം മുമ്പ് സ്ഥാപിച്ച സ്പെയിസ് പവലിയനിൽ അബ്ദുൾ കലാമിന്റെ ഓർമ്മകൾ പങ്കുവച്ചു. പൂർവ്വവിദ്യാർത്ഥി സംഘടന ചെയർമാൻ എൻ.എം. പിയേഴ്സൺ മുഖ്യ പ്രഭാഷണം നടത്തി, സംഘാടക സമിതി ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ഹൈഡ്മിസ്ട്രസ് സിനി , ജോസ് തോമസ് എന്നിവർ പങ്കെടുത്തു, അദ്ധ്യാപിക മിനി ക്ലാസ് എടുത്തു.