
കൊച്ചി: സി.എസ്.ഐ ബിഷപ്പ് ധർമരാജ് റസാലത്തിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 11ന് കൊച്ചിയിലെ ഓഫീസിൽ ഹാജരായ അദ്ദേഹത്തെ രാത്രി വൈകിയും ചോദ്യംചെയ്യുകയാണ്. സി.എസ്.ഐ സഭാ സ്ഥാപനങ്ങൾ വഴി നടത്തിയ പണമിടപാട് സംബന്ധിച്ചാണ് വിവരംതേടൽ. കഴിഞ്ഞദിവസം സി.എസ്.ഐ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയതിന്റെ തുടർച്ചയായാണ് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകിയത്.