photo

വൈപ്പിൻ: ആരോഗ്യ വകുപ്പിന്റെയും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എളങ്കുന്നപ്പുഴ, മുളവ് കാട്, ചേരാനല്ലൂർ, കടമക്കുടി ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ നടത്തിയ ആരോഗ്യമേള ടി.ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകളുടെ പ്രചരണാർത്ഥം ജനങ്ങളെ ബോധവത്കരിക്കുവാനാണ് പരിപാടി. മാലിപ്പുറം ആശുപത്രിയിൽ നിന്ന് ആരംഭിച്ച വിളംബര റാലി അസി. എക്‌സൈസ് കമ്മിഷണർ സി.സുനു ഫ്‌ളാഗ് ഒഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ മാനുവൽ അദ്ധ്യക്ഷത വഹിച്ചു. ജോസി വൈപ്പിൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ രസികല പ്രിയ രാജ് വി.എസ് .അക്ബർ, കെ.ജി. രാജേഷ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.