കൊച്ചി : വടവുകോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ രണ്ട് ഡോക്ടർമാരെ അകാരണമായി ആലപ്പുഴയ്ക്ക് സ്ഥലംമാറ്റിയതിൽ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) പ്രതിഷേധിച്ചു. ഡി.എം.ഒയുടെ നടപടി തിരുത്തിയില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ. എ.ബി. വിൻസെന്റ്, സെക്രട്ടറി ഡോ.ടി. സുധാകർ, ട്രഷറർ ഡോ.എസ്. രമ്യ എന്നിവർ പറഞ്ഞു.