മട്ടാഞ്ചേരി: മട്ടാഞ്ചേരി സബ് ഡിവിഷനിലെ ജനമൈത്രി പൊലീസിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ പുരോഗതി സിറ്റി പൊലിസ് കമ്മിഷണർ സി.എച്ച്. നാഗരാജു വിലയിരുത്തി. തോപ്പുംപടി ഔവർ ലേഡീസ് സ്കൂളിന്റെ നേതൃത്വത്തിലെ ഹൗസ് ചലഞ്ച് പദ്ധതിയുടെ ഭാഗമായാണ് മൂലങ്കുഴിയിൽ മേഘ എന്ന വിദ്യാർത്ഥിനിക്കും തോപ്പുംപടിയിൽ ജോൺസൻ എന്നയാൾക്കും പൊലീസ് വീട് നിർമിക്കുന്നത്.മേഘയുടെ വീടിന്റെ തറക്കല്ലിട്ടത് ഈ മാസം ഒന്നിനായിരുന്നു. തോപ്പുംപടിയിൽ ജോൺസന്റെ വീടിന്റെ രണ്ടാം നിലയുടെ പണിയാണ് പുരോഗിക്കുന്നത്.താക്കോൽ ദാനം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്താനാണ് തീരുമാനം. മട്ടാഞ്ചേരി അസി.പൊലീസ് കമ്മിഷണർ വി.ജി. രവീന്ദ്രനാഥ്, മട്ടാഞ്ചേരി സബ് ഡിവിഷനിലെ പൊലീസ് ഇൻസ്പെക്ടർമാരായ എസ്.രാജേഷ്, മനു വി. നായർ, തൃതീപ് ചന്ദ്രൻ, കെ.ജി.മാർട്ടിൻ, അനിൽകുമാർ, ഹൗസ് ചലഞ്ച് പദ്ധതി കോ ഓർഡിനേറ്റർ സിസ്റ്റർ ലിസി ചക്കാലക്കൽ, ലില്ലി പോൾ എന്നിവരും കമ്മിഷണർക്ക് ഒപ്പമുണ്ടായിരുന്നു.