പറവൂർ: പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്ക് നടപ്പാക്കുന്ന ഔഷധസസ്യ കൃഷി പദ്ധതിയിലെ ഭാഗമായി സ്വരാജ് സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾക്കായി ഔഷധ സസ്യക്കൃഷിയെ സംബന്ധിച്ചും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണന സാദ്ധ്യതകളെ കുറിച്ചും ക്ലാസ് സംഘടിപ്പിച്ചു. കേരള കാർഷിക സർവകലാശാല തോട്ടവിള സുഗന്ധ വ്യഞ്ജന വിഭാഗം അസി. പ്രൊഫ. ഡോ. സുനിൽ അപ്പുക്കുട്ടൻ നായർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എസ്. ജയ്സി, ഭരണസമിതി അംഗങ്ങളായ സുമ ശ്രീനിവാസൻ, കെ.എസ്. ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്കിന്റെ കീഴിലുള്ള വിവിധ സ്വരാജ് സ്വാശ്രയ ഗ്രൂപ്പ് അംഗങ്ങൾ ക്ളാസിൽ പങ്കെടുത്തു.