balasangam
ബാലസംഘം ജില്ല സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം മൂവാറ്റുപുഴയിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ബാലസംഘം ജില്ല സമ്മേളനം ആഗസ്ത് 20, 21 ന് മൂവാറ്റുപുഴയിൽ ചേരും. സമ്മേളന നടത്തിപ്പിനായി രൂപീകരിച്ച സംഘാടക സമിതി യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിയ്ക്കൽ ഉദ്ഘാടനം ചെയ്തു.ബാലസംഘം ജില്ല പ്രസിഡന്റ് ബി .അനുജ അദ്ധ്യക്ഷത വഹിച്ചു .

ഭാരവാഹികളായി : ഗോപി കോട്ടമുറിയ്ക്കൽ, പി ആർ മുരളീധരൻ (രക്ഷാധികാരികൾ) പി എം ഇസ്മയിൽ (ചെയർമാൻ) ബെന്നി തോമസ്, പി പി നിഷ, ഷാലി ജെയിൻ, അഖിൽ പ്രകാശ്, ആർ .രാകേഷ്, എ .ആർ രാജേഷ്, ടി. വി. വാസുദേവൻ, മിഥുൻ സി .കുമാർ (വൈസ് ചെയർമാന്മാർ)

കെ .പി .രാമചന്ദ്രൻ (കൺവീനർ) എം .ആർ. പ്രഭാകരൻ, സജി ജോർജ്, കെ .എൻ .ജയപ്രകാശ്, യു .ആർ. ബാബു, കെ .ടി. രാജൻ, കെ .കെ. ചന്ദ്രൻ ,പി .എം ഇബ്രാഹിം, ഫെബിൻ പി. മൂസ, എം. എ .സഹീർ (ജോയിന്റ് കൺവീനർമാർ) സി .കെ .സോമൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.