കൊച്ചി: അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സോണിയാഗാന്ധിയെയോ കോൺഗ്രസിനെയോ ഭീഷണിപ്പെടുത്താമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്ന് കോൺഗ്രസ് നിയമസഭാകക്ഷി ഉപനേതാവ് കെ. ബാബു എം.എൽ.എ പറഞ്ഞു. കോൺഗ്രസ്‌മുക്ത ഭാരതം എന്ന ലക്ഷ്യത്തിലെത്താൻ കോൺഗ്രസ് നേതാക്കളെ തുറങ്കിലടയ്ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇതിനെതിരെ കോൺഗ്രസ് പ്രക്ഷോഭം ശക്തിപ്പെടുത്തും. ഡി.സി.സിയുടെ നേതൃത്വത്തിൽ നടന്ന ഇ.ഡി ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.

എ.ഐ.സി.സി സെക്രട്ടറി ശ്രീനിവാസൻ കൃഷ്ണൻ, വി.പി. സജീന്ദ്രൻ, എസ്. അശോകൻ, എൻ. വേണുഗോപാൽ, അബ്ദുൽ മുത്തലിബ്, ദീപ്തി മേരി വർഗീസ്, കെ.പി. ധനപാലൻ, ഡൊമിനിക് പ്രസന്റേഷൻ, ജെയ്‌സൺ ജോസഫ്, പി.ജെ. ജോയി തുടങ്ങിയവർ സംസാരിച്ചു.