മൂവാറ്റുപുഴ: നീലകണ്ഠ തീർത്ഥപാദസ്വാമിയുടെ 101 -ാം സമാധിവാർഷിക സമാചരണ പരിപാടികളുടെ ഭാഗമായി ജന്മനാടായ മാറാടിയിൽ അനുസ്മരണ സംഗമം നടത്തുമെന്ന് വാളാനക്കാട്ട് കുടുംബ ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്വാമിയുടെ പേരിൽ കരുനാഗപ്പിള്ളിയിലുള്ള ആശ്രമ ഭാരവാഹികളും ഭക്തരും പൂർവഗ്രഹം സന്ദർശിക്കുന്നതിനായി 30 ന് മാറാടിയിൽ എത്തിച്ചേരും. ഉച്ചയ്ക്ക് രണ്ടിന് കുടുംബക്ഷേത്രം (കൊടക്കപ്പിള്ളി) വക ഹാളിൽ പൊതുസമ്മേളനം നടത്തും. വാഴൂർ തീർത്ഥപാദാശ്രമ മഠാധിപതി പ്രഞ്ചാനാനന്ദതീർത്ഥപാദ സ്വാമി അനുഗ്രഹപ്രഭാഷണം നടത്തും.
ചട്ടമ്പിസ്വാമിയുടെ സന്യാസ ശിഷ്യനും പ്രഥമസ്ഥാനീയനുമായിരുന്നു സ്വാമി. സമാധി വാർഷിക പരിപാടികൾ കരുനാഗപ്പിള്ളിയിലെ ആശ്രമത്തിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചിട്ടുണ്ട്. വാർത്താ മ്മേളനത്തിൽ കുടുംബ ട്രസ്റ്റ് പ്രസിഡന്റ് എൻ. ഹരിഹരൻ പിള്ള, വൈസ് പ്രസിഡന്റ് എം.എൻ. സുരേഷ്, ജോയിന്റ് സെക്രട്ടറി കെ.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.