മരട്: മാങ്കായിൽ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ആർ.എൽ.വി കോളേജ് പ്രൊഫസറും സംഗീതജ്ഞനുമായ ചങ്ങനാശേരി മാധവൻ നമ്പൂതിരി നിർവഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻഷാദ് നടുവിലവീട് അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് ഡോ.സംഗീത, വാർഡ് കൗൺസിലർ ബേബി പോൾ, പി.ടി.എ പ്രസിഡന്റ് മധു, പ്രിൻസിപ്പൽ ഇൻ ചാർജ് മിനി, അദ്ധ്യാപകരായ ഹരിഗോവിന്ദ്, ധനലക്ഷ്മി, സ്കൂൾ ലീഡർ സ്നേഹ ബിജു, സ്റ്റാഫ് സെക്രട്ടറി എം.ജെ. ജോബിൻ എന്നിവർ സംസാരിച്ചു.