കളമശേരി: സി.സി.ടി.വി ഉൾപ്പെടെയുള്ള സെക്യൂരിറ്റി ഉപകരണങ്ങളുടെ പ്രദർശനം ഒരുക്കി ഈ മേഖലയിലെ സംഘടനയായ അക്കേഷ്യ. കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം കൊച്ചി മേയർ എം. അനിൽ കുമാറും എക്സിബിഷൻ സ്റ്റാളുകളുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണനും നിർവഹിച്ചു. അക്കേഷ്യ എറണാകുളം ജില്ലാ പ്രസിഡന്റ്‌ കെ. എ. ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാഹിൻ ഇബ്രാഹിം മൂലയിൽ, ഡെപ്യൂട്ടി കളക്ടർ അനിൽ കുമാർ, കൗൺസിലർമാരായ റഫീഖ് മരക്കാർ, സലീം പതുവന, അക്കേഷ്യ സംസ്ഥാന പ്രസിഡന്റ്‌ സുരേഷ് കുമാർ, ജനറൽ സെക്രട്ടറി എം.രഞ്ജിത്, ഫിനാൻസ് സെക്രട്ടറി ജിൽറ്റ്, വൈസ് പ്രസിഡന്റ്‌ ദീപു ഉമ്മൻ, ജില്ലാ ഫിനാൻസ് സെക്രട്ടറി ലിന്റോ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു. ലോകോത്തര നിലവാരമുള്ള 27 ഓളം ഇലക്ട്രോണിക്സ് സെക്യൂരിറ്റി ഉപകരണങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തിയത്.