
കൊച്ചി: സൗത്ത് ഇന്ത്യൻ ഫിലിംചേംബർ ജനറൽ സെക്രട്ടറിയും സിനിമാ നിർമ്മാതാവുമായ രവി കൊട്ടാരക്കരയുടെ മാതാവും പരേതനായ കെ.പി. കൊട്ടാരക്കരയുടെ ഭാര്യയുമായ ശാരദ കൊട്ടാരക്കര (83) ചെന്നൈയിൽ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം. പരേതനായ ഗണേഷ് കൊട്ടാരക്കര (ഗണേഷ് പിക്ചേഴ്സ് ഉടമ) മറ്റൊരുമകനാണ്.
ശാരദ പ്രൊഡക്ഷൻസിന്റെ ബാനറിൽ മലയാളം, തമിഴ്, കന്നട ഭാഷകളിൽ പ്രമുഖതാരങ്ങൾ അഭിനയിച്ച നിരവധി സിനിമകൾ നിർമ്മിച്ചിട്ടുണ്ട്.