
കൊച്ചി: ആസാദി കാ അമൃത് മഹോത്സവിന്റെയും അന്താരാഷ്ട്ര തീരശുചീകരണം - 2022ന്റെയും ഭാഗമായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്ഷിപ്പ് സമർ കൊച്ചിയിലെ മട്ടാഞ്ചേരിയിൽ 'പ്ലാസ്റ്റിക് വിമുക്ത സമുദ്രങ്ങൾ" എന്ന വിഷയത്തിൽ ആസ്യ ബായ് ഹയർ സെക്കൻഡറി സ്കൂളുമായി സഹകരിച്ച് ഉപന്യാസ രചനാമത്സരം സംഘടിപ്പിച്ചു.
ആസിയ ബായി ഹയർസെക്കൻഡറി സ്‌കൂളിലെ 55 വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. തുടർന്ന് കപ്പൽ സന്ദർശനം, രാജ്യത്തിന്റെ നാവിക താത്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ പങ്കിനെക്കുറിച്ചും കപ്പലിൽ ഘടിപ്പിച്ച വിവിധ ഉപകരണങ്ങളെക്കുറിച്ചും ആയുധങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി.