കൊച്ചി: സംസ്‌കൃത മാതൃകാവിദ്യാലയ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11ന് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലുളള ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ സംസ്‌കൃത ശാക്തീകരണ പഠനവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര സംസ്‌കൃത സർവകലാശാലയുടെ അഷ്ടാദശി പദ്ധതിയുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്‌കൂളുകളിൽ മൂന്നുവർഷത്തേക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോട സംസ്‌കൃത പ്രചാരണത്തിനായി സർവ്വകലാശാല ആരംഭിച്ച വിവിധ പദ്ധതികളിൽ ഒന്നാണ് 'മാതൃകാവിദ്യാലയ പദ്ധതി'.