തൃപ്പൂണിത്തുറ: ചരിത്ര പ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയ്ക്ക് മുന്നോടിയായി അത്താഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള കലാമത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത എഴുത്തുകാരനും കേന്ദ്രസാഹിത്യ അക്കാഡമി അവാർഡ് ജേതാവുമായ സുനിൽ ഞാളിയത്ത് ഇന്ന് വൈകിട്ട് 5.30ന് നിർവഹിക്കും. സുനിൽ ഞാളിയത്തിനെയും മിസ്റ്റർ ഏഷ്യ അതുൽ കൃഷ്ണനെയും മിസ്റ്റർ ഏഷ്യ സീനിയർ മെൻസ് ബോഡി ബിൽഡർ ആർ.കെ.സൂരജിനേയും ശുചീകരണത്തിന് ബി.ആർ.അംബേദ്കർ ഫെലോഷിപ്പ് കരസ്ഥമാക്കിയ ഗൃഹേശ്വരിയേയും ആദരിക്കും.