കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. പ്രസിഡന്റ് ശിൽപ്പ സുധീഷ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ റിട്ട.ചീഫ് മാനേജർ വി. അനിൽകുമാർ, കൂവപ്പടി ബ്ലോക്ക് എഫ്.എൽ.സി.സി ആരതി രാജൻ, കൂവപ്പടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ജിബിൻ ജോയി, വേങ്ങൂർ പഞ്ചായത്ത് വ്യവസായ വകുപ്പ് ഇന്റേൺ രാകേഷ്.ബി എന്നിവർ ക്ലാസെടുത്തു.അസിസ്റ്റന്റ് സെക്രട്ടറി എൻ.എ.സുരേഷ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ആൻസി ജോബി, ടി.ബിജു, ബേസിൽ കല്ലറയ്ക്കൽ, ശോഭന വിജയകുമാർ, മരിയ സാജ് മാത്യു, ബൈജു പോൾ, പി.വി പീറ്റർ, ജിനു ബിജു, കെ. എസ്.ശശികല, വിനു സാഗർ, സി.ഡി.എസ്. ചെയർപേഴ്സൺ പ്രമീള സന്തോഷ് എന്നിവർ സംസാരിച്ചു.