
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളേജും സംസ്ഥാന സർക്കാർ സ്ഥാപനമായ നിഷും തമ്മിൽ സാങ്കേതിക സഹായ മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള ധാരണ പത്രത്തിൽ ഒപ്പിട്ടു. ഭിന്ന ശേഷിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ ആശയങ്ങൾ പങ്കുവെയ്ക്കുന്നതിന് വഴിയൊരുക്കുന്ന സംവിധാനങ്ങൾ വികസിപ്പിച്ച ഫിസാറ്റിന്റെ പ്രവർത്തനങ്ങൾ നിഷുമായി സഹകരിച്ചു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണിത്.
ഫിസാറ്റിലെ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റഷൻ സീനിയർ പ്രൊഫസർ പി. ശ്രീവിദ്യയുടെ കീഴിൽ വിദ്യാർത്ഥികളായ ഗോഡ്സൺ തോമസ്, ഗോകുൽ അജിത് കുമാർ എന്നിവർ ചേർന്നാണ് സമഗ്ര വിനിമയ ആശയ സഹായി വികസിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി ആർ .ബിന്ദു സമ്മേളനം ഉദ്ഘാടനം ചെയ്തു. നിഷ് എക്സിക്യൂട്ടീവ് ഡയറക്ടർ അഞ്ജന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങളായ ബി.ജമുന , അഡ്വ. ഐ. സാജു,പ്രൊജക്റ്റ് ഡയറക്ടർ ഡെയ്സി സെബാസ്റ്റ്യൻ, ഫിസാറ്റ് എം ടെക്ക് കോ-ഓർഡിനേറ്റർ ഡോ. ജെ.സി. പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.