അങ്കമാലി: അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ വെള്ളിയാഴ്ച പണിമുടക്കും. സേവന വേതന വ്യവസ്ഥകൾ പുതുക്കാത്തതിൽ പ്രതിഷേധിച്ച് സൂചന പണിമുടക്ക് പ്രഖ്യാപിച്ചതിനെ തുടർന്ന് ജില്ലാ ലേബർ ഓഫീസർ വിളിച്ച് ചേർത്ത ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക്.

സൂചനാ പണിമുടക്കിന് ശേഷവും കൂലി വർദ്ധനവിൽ ബസ് ഉടമകളുടെ സംഘടനയുടെ ഭാഗത്ത് നിന്ന് യാതൊരു വിധ നടപടിയും ഉണ്ടായില്ലായെങ്കിൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത ബസ് തൊഴിലാളി യൂണിയൻ പൊതുയോഗം അറിയിച്ചു. ജില്ലാ ലേബർ ഓഫീസർ വി.കെ. ഷാനവാസ്, ഡെപ്യൂട്ടി ലേബർ ഓഫീസർ പി.എൻ. ബിജുമോൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ യൂണിയൻ ഭാരവാഹികളായ പി.ജെ. വർഗ്ഗീസ്, പി.ടി. പോൾ, കെ.പി. പോളി, അഖിൽ രാജേഷ്, പി.ഒ. ഷിജു, കെ.എസ്. ബിനോജ്. സി.എ. ജോസ്, അഡ്വ.വി.എൻ. സുഭാഷ് എന്നിവരും ബസ് ഉടമ ഭാരവാഹികളായ പി.ഒ. ഡേവിസ്, വിക്ടർ കെ.സി., ജോളി തോമസ്, ജേർമിയാസ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു