അങ്കമാലി: എൽ.ഐ.സിയെ സ്വകാര്യവത്കരിക്കുവാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ എൽ.ഐ.സിയെ രക്ഷിക്കുവാൻ കേരളം ഒറ്റക്കെട്ട് എന്ന മുദ്രവാക്യമുയർത്തി സംയുക്ത തൊഴിലാളി യൂണിയൻ അങ്കമാലി മണ്ഡലം കൺവെൻഷൻ നടന്നു. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ടി. പോൾ അദ്ധ്യക്ഷനായി. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി സി.കെ. സലിംകുമാർ, എൽ.ഐ.സി എംപ്ലോയീസ് യൂണിയൻ ഡിവിഷണൽ പ്രസിഡന്റ് ആർ. പ്രീതി, ടി.പി. ദേവസ്സിക്കുട്ടി, ദേവസ്സിക്കുട്ടി പൈനാടത്ത്, കെ.സി. ജയൻ, ടി.ടി. പൗലോസ്, ചന്ദ്രശേഖര വാര്യർ എന്നിവർ സംസാരിച്ചു. സമരസമിതി ഭാരവാഹികളായി റോജി എം. ജോൺ എം.എൽ.എ (ചെയർമാൻ), സി.കെ. സലിംകുമാർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.