കൊച്ചി: സി.ആർ.പി.എഫ് പെൻഷനേഴ്സ് ഫോറം ജില്ലാ സമ്മേളനം നാളെ രാവിലെ 10ന് തൃപ്പൂണിത്തുറ പി.ഡബ്ല്യു.ഡി ഗസ്റ്റ് ഹൗസിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എം.എ. മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസി‌ഡന്റ് കെ.വി. സേവ്യർ അദ്ധ്യക്ഷത വഹിക്കും. തുടർന്നു നടക്കുന്ന സംസ്ഥാന എക്സിക്യുട്ടീവ് മീറ്റിംഗിൽ എല്ലാ ജില്ലകളിൽ നിന്നുമുള്ള ഭാരവാഹികൾ പങ്കെടുക്കും.