കോതമംഗലം: പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കുറ്റിലഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുരസ്കാരം നൽകി. ബാങ്കിന്റെ പരിധിയിലെ സ്കൂളുകൾക്ക് ഫർണിച്ചറുകളും നവീകരണ ഫണ്ടും കൈമാറി. കുടുംബശ്രീ അംഗങ്ങൾക്ക് പച്ചക്കറിത്തൈകളും വിതരണം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ടി.എം.അബ്ദുൾ അസീസ് അദ്ധ്യഷത വഹിച്ച ചടങ്ങ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം.മജീദ്, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, ശോഭന വിനയൻ, എൻ.ബി.ജമാൽ, കെ.ജി.സിരിമാവൊ, കെ.ജി.ചന്ദ്രബോസ്, സഹീർ കോട്ടപ്പറമ്പിൽ, പി.കെ.രാജേഷ്, പി.എം.അബ്ദുൾ സലാം, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, അദ്ധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.