കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്ത് തട്ടാംമുഗൾ വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികവും പ്രതിഭാസംഗമവും അഡ്വ.പി.വി.ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോർജ് ഇടപ്പരത്തി അദ്ധ്യക്ഷനായി. പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെയും മികച്ച കുടുംബശ്രീ, കുടുംബശ്രീ പ്രസിഡന്റ്, സെക്രട്ടറി, മുതിർന്ന അംഗം എന്നിവരെ ആദരിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ സിമി ബാബു, ഡിവൈ.എസ്.പി വി.ടി. ഷാജൻ, എൽദോ കുരുവിള, വസുദേവ് പ്രസാദ്, അരുൺ വാസു, ടി.ഒ.പീറ്റർ, ഇ.പി.സുനിൽകുമാർ, മിനി ജോയി, ബീന ബിജു, രാജി ബിനോയ്, കവിത ഹരി തുടങ്ങിയവർ സംസാരിച്ചു.