കോതമംഗലം: ഡി.വൈ.എഫ്.ഐ പോത്താനിക്കാട് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഭാ സംഗമം നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ജയകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബേസിൽ വി.തുരുത്തേൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ഷിജോ എബ്രഹാം, ബേസിൽ ജയിംസ്, സുമാ ദാസ്, ബിസ്നി ജിജോ, എ.കെ.സിജു, കെ.ടി.എബ്രഹാം, കെ.വി.ജയിംസ്, എം.എം.സേവ്യർ തുടങ്ങിയവർ സംസാരിച്ചു. ഉന്നത വിജയം നേടിയ 45 വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.