കോലഞ്ചേരി: ഐരാപുരം, കിളികുളം കാവിപള്ളത്ത് ശിവക്ഷേത്രത്തിൽ കർക്കടക വാവുബലിയും മഹാതിലഹോമവും നടന്നു. ഇതോടനുബന്ധിച്ച് ഗജപൂജയും ആനയൂട്ടും നടത്തി. ക്ഷേത്രം മേൽശാന്തി മുണ്ടോർക്കരമന മനുശങ്കർ മുഖ്യകാർമ്മികനായി.