കോലഞ്ചേരി: തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന ബിനിതയ്ക്ക് ചികിത്സാ സഹായസമിതി സമാഹരിച്ച 9.57 ലക്ഷം രൂപ കൈമാറി. വടവുകോട് രാജർഷി സ്‌കൂളിലെ വിദ്യാർത്ഥിയായ ബിനിതയ്ക്ക് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നതിനിടെയാണ് കാൻസർ രോഗം സ്ഥിരീകരിച്ചത്. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്റെ നേതൃത്വത്തിലെ സമിതി അംഗങ്ങൾ ആർ.സി.സിയിൽ എത്തിയാണ് തുക കൈമാറിയത്. പി.ടി.എ പ്രസിഡന്റ് സോണി കെ.പോൾ, സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി കെ.പി.ജോസഫ്, ചികിത്സാ സഹായ സമിതി കൺവീനർ സി.കെ.കൃഷ്ണകുമാർ, സി.കെ. മനോജ്, എം.സി.സുധീഷ് തുടങ്ങിയവർ സംബന്ധിച്ചു.