മൂവാറ്റുപുഴ: ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ചു മഞ്ഞള്ളൂർ കൃഷിഭവൻ പരിധിയിലെ മികച്ച കർഷകരെ ആദരിക്കും. നെൽ കർഷകൻ, കേരകർഷകൻ, സമ്മിശ്ര കർഷകൻ, വനിതാകർഷക, യുവകർഷകൻ, ക്ഷീരകർഷകൻ, എസ്.സി, എസ്.ടി കർഷകൻ, വിദ്യാർത്ഥി കർഷകൻ /കർഷക, കർഷകത്തൊഴിലാളി, ഏറ്റവും നന്നായി കൃഷി ചെയ്തിട്ടുള്ള വിദ്യാലയം, ഏറ്റവും നന്നായി കൃഷി ചെയ്തിട്ടുള്ള അങ്കണവാടി എന്നീ വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 3 വൈകിട്ട് 5വരെ മഞ്ഞള്ളൂർ കൃഷിഭവനിൽ അപേക്ഷ സ്വീകരിക്കും.