കൊച്ചി: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിച്ച ഉത്തരവ് വ്യക്തതവരുത്തി പാലിക്കാൻ കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സും ഓൾ കേരള ഡിസ്‌പോസിബിൾ ഡീലേഴ്‌സ് അസോസിയേഷനും തീരുമാനിച്ചു.

മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളുടേയും നിരോധിച്ചവയുടെയും വിവരങ്ങളടങ്ങുന്ന പോസ്റ്ററുകൾ വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കും.‌

ഓൾ കേരള പ്ലാസ്റ്റിക് ഡീലേഴ്‌സ് അസോസിയേഷൻ, ഓൾ കേരള പ്ലാസ്റ്റിക് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ, ബേക്കേഴ്‌സ് അസോസിയേഷൻ കേരള, ഓൾ കേരള സൂപ്പർ മാർക്കറ്റ് അസോസിയേഷൻ, ഓൾ കേരള പേപ്പർ കപ്പ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ, ഓൾ കേരള പേപ്പർ പ്ലേറ്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ, ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.