മൂവാറ്റുപുഴ: ചാലിക്കടവ് പാലത്തിന്റെ ഇരു വശവും കാടുവെട്ടിത്തെളിച്ച് മനോഹരമാക്കി. പാലത്തിന്റ വശങ്ങൾ കാടുകയറികിടക്കാൻ തുടങ്ങിയിട്ട് നാളുകളായിരുന്നു.

പാലത്തിന് സമീപം കാടുകയറിയതുമൂലം കാൽനടയാത്രികർ റോഡിലേക്ക് ഇറങ്ങിയാണ് സഞ്ചരിച്ചിരുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കി. ഇവിടെ ഇഴ ജന്തുശല്യവും രൂക്ഷമായിരുന്നു. റോഡിലെ കാടുവെട്ടി സുഗമമായി സഞ്ചരിക്കാൻ വഴി ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ രംഗത്തുവന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് കേരളകൗമുദി ജൂലായ് 25ന് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് അധികൃതർ പ്രശ്നത്തിന് പരിഹാരം കണ്ടത്.