കോതമംഗലം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയ്‌സ് ഫ്രണ്ട് താലൂക്ക് സമ്മേളനം മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.താലൂക്ക് പ്രസിഡന്റ് പോൾ പി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. വിരമിച്ച പൈലി ഏല്യാസ്, സ്റ്റെല്ല ആന്റണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡ് കൈമാറി. സാബു സി.വാഴയിൽ, ബിനു കാവുങ്കൽ,എം. എസ്. എൽദോസ് തുടങ്ങിയവർ സംസാരിച്ചു.