school

ആലുവ: പ്ലാസ്റ്റിക് മുക്ത ഭാരതം എന്ന സന്ദേശത്തിന്റെയും സ്വാതന്ത്ര്യദിന ആഘോഷത്തിന്റെയും ഭാഗമായി ദേശം റൊഗേഷനിസ്റ്റ് അക്കാഡമി വിദ്യാർഥികൾക്കായി ബോട്ടിൽ ആർട്ട് ശില്പശാല സംഘടിപ്പിച്ചു. പ്ലാസ്റ്റിക്കുകൾ പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ എങ്ങനെ മനോഹരമാക്കാം എന്നതായിരുന്നു ലക്ഷ്യം. നിത്യോപയോഗ സാധനങ്ങൾ വാങ്ങുമ്പോൾ കിട്ടുന്ന പ്ലാസ്റ്റിക് കുപ്പികളിലും ചില്ലു കുപ്പികളിലുമാണ് വിദ്യാർത്ഥികൾ കലാസൃഷ്ടികൾ പ്രകടിപ്പിച്ചത്. സ്‌കൂളിലെ ആർട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. 42 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്‌കൂൾ പ്രിൻസിപ്പാൾ ഫാ. പ്രദോഷ് പ്ലാക്കുടി, വൈസ് പ്രിൻസിപ്പൽ ആഗി സിറിൽ, സ്റ്റാഫ് കോർഡിനേറ്റർ സവിതാ പോൾ, ചിത്രകലാ അദ്ധ്യാപകൻ കെ.ആർ. രാജേഷ് എന്നിവർ സംസാരിച്ചു.