മൂവാറ്റുപുഴ: ആയവന ഗ്രാമപഞ്ചായത്തിനോടുള്ള എം.എൽ.എയുടെ അവഗണനയ്ക്കും വികസന പ്രവർത്തനങ്ങളുടെ നടത്തിപ്പിലെ കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സി.പി.ഐ ആയവന ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സായാഹ്നം മുൻ എം.എൽ.എ എൽദോ എബ്രാഹം ഉദ്ഘാടനം ചെയ്തു. സി.പി.ഐ. ആയവന ലോക്കൽ സെക്രട്ടറി ഷാജി അലിയാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിവാഗോ തോമസ്, സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജോളി പൊട്ടക്കൽ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ വിൻസൺ ഇല്ലിക്കൽ, പോൾ പൂമറ്റം, കെ.എ.നവാസ്, ഇ.കെ.സുരേഷ്, എൻ.കെ.പുഷ്പ എന്നിവർ സംസാരിച്ചു.