നെടുമ്പാശേരി: കുറുമശേരി യാനം ലൈബ്രറി ആൻഡ് അക്കാഡമിക് സെന്റർ വാർഷിക പൊതുയോഗം ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് പി.എൻ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എസ്. ശരത്, ഗ്രാമപഞ്ചായത്ത് അംഗം ശാരദ ഉണ്ണിക്കൃഷ്ണൻ, സി.കെ. അശോകൻ, കെ.ആർ. രാഹുൽ, കെ.വി. സതീശൻ, എം.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ.വി. ഷിബു (പ്രസിഡന്റ്), കെ.ആർ. രാഹുൽ (വൈസ് പ്രസിഡന്റ്), എ.എസ്. ശരത് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. സ്മിത ഷിബു റിട്ടേണിംഗ് ഓഫീസറായിരുന്നു.