ആലങ്ങാട്: പ്രകൃതി സംരക്ഷണത്തിനും ജീവന്റെ നിലനിൽപ്പിനുമായി നാഷണൽ സർവീസ് സ്‌കീം വിദ്യാർത്ഥികൾ നടപ്പാക്കുന്ന 'തളിർക്കട്ടെ പുതുനാമ്പുകൾ' കർമ്മ പദ്ധതിയുടെ ഭാഗമായി കരുമാല്ലൂർ എഫ്.എം.സി.ടി. ഹയർസെക്കൻഡറി സ്‌കൂളിൽ വിത്തുപാകി. ചാണകവും മണ്ണും പ്രത്യേക അനുപാതത്തിൽ ചേർത്തു തയാറാക്കിയ ഫല വൃക്ഷ വിത്തുകളാണ് സ്‌കൂളിന്റെ പരിസരപ്രദേശത്ത് അനുയോജ്യമായ സ്ഥലങ്ങളിൽ പാകിയത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മെനച്ചേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് ബോസ് എ.കെ., എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിബി, അദ്ധ്യാപിക അഞ്ജു എന്നിവർ പ്രസംഗിച്ചു