മട്ടാഞ്ചേരി: 23 വയസിനു താഴെയുള്ളവരുടെ ജില്ലാ തല ഗുസ്തി മത്സരത്തിൽ കൊച്ചിൻ റസ്‌ലിംഗ് അക്കാഡമി ചാമ്പ്യൻമാരായി. എടത്തല അൽ അമീൻ കോളേജിനാണ് രണ്ടാം സ്ഥാനം.
കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ പ്രശാന്ത് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ആന്റണി കുരീത്തറ,സംസ്ഥാന അസാസിയേഷൻ സെക്രട്ടറി ടി.രാജശേഖരൻ, ജില്ലാ സെക്രട്ടറി സിബു ചാർലി, കെ.എം.ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.അന്തർ ദേശീയ ഗുസ്തി റഫറി എം.എം.സലീം സമ്മാനദാനം നിർവഹിച്ചു.