2

 ആത്മഹത്യ വട്ടിപ്പലിശക്കാരന്റെ ഭീഷണിയിൽ മനംനൊന്ത്

തൃക്കാക്കര: വട്ടിപ്പലിശക്കാരന്റെ ഭീഷണിയിൽ മനംനൊന്ത് വ്ലോഗർ ആത്മഹത്യ ചെയ്തസംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഇന്ന് തൃക്കാക്കര അസിസ്‌റ്റന്റ് കമ്മിഷണർക്ക് പരാതി നൽകും. കാക്കനാട് കിഴക്കേക്കര വീട്ടിൽ അബ്ദുൽ ഷുക്കൂറിനെയാണ് (49) ബുധനാഴ്‌ച രാത്രി എട്ടോടെ ആലുവയിലെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചത് നിലയിൽകണ്ടത്.

ലോഡ്ജ് മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാകുറിപ്പിൽ എറണാകുളം മാർക്കറ്റിലെ കച്ചവടക്കാരനും വട്ടിപ്പലിശക്കാരനുമായ ചെമ്പുമുക്ക് സ്വദേശി റഹീമിൽ (സവാള റഹീം) നിന്ന് 5 ലക്ഷം രൂപ 2015ൽ കടം വാങ്ങിയെന്നും പലിശസഹിതം 15 ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും നിരന്തരം തന്നെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയാണെന്നും പറയുന്നുണ്ട്.

കളക്ടർ, കമ്മിഷണർ, ഇൻസ്‌പെക്ടർ, എസ്.ഐ എന്നിവർക്ക് പ്രത്യേകമായി എഴുതിയ നാല് ആത്മഹത്യകുറിപ്പുകളാണ് ലഭിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംസ്‌കാരം നടന്നു. റഷീദയാണ് ഷുക്കൂറിന്റെ ഭാര്യ. മകൻ: ഫഹദ് (ഭാരത് മാതാ കോളേജ് ഡിഗ്രി വിദ്യാർത്ഥി).