തൃക്കാക്കര: തൃക്കാക്കര നഗരസഭ മാവേലിപുരം ഡിവിഷൻ കൗൺസിലർ ഉണ്ണി കാക്കനാടിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിറവ് 2022 അക്കാഡമിക് എക്സലൻസി അവാർഡ് വിതരണസംഗമം സംവിധായകൻ ജിസ്മോൻ ജോയ് ഉദ്ഘാടനം ചെയ്തു. പി.എസ്. ഷാനവാസ് മുഖ്യാതിഥിയായി. കൗൺസിലർ സി.സി.വിജു, സിന്റോ ജെ. എഴുമാന്തുരുത്തിൽ, ജിപ്സൺ ജോളി, ഷാൽവി ചിറക്കപ്പടി, സൈസൺ ജോസഫ്, അഭിലാഷ്, രാജേശ്വരി ജയദേവൻ എന്നിവർ പ്രസംഗിച്ചു.