തൃക്കാക്കര: എ.കെ.ജി സെന്ററിലേക്ക് ബോംബ് എറിഞ്ഞവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പടക്കമെറിയൽ സമരം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ലിജോ ജോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എസ്.സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ സിസി വിജു,നിയോജക മണ്ഡലം വൈസ് പ്രസിഡന്റമാരായ റൂബൻ പൈനാക്കി, അൻഷാദ് അലിയാർ, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ സിന്റോ ജോയ്,ജർജസ് വി.ജേക്കബ്, സുസ്മിത സുധാകരൻ, അലി ഷാന,തോമസ് തുതീയൂർ, ആംബ്രോസ് തുതീയൂർ, ബാബു സുമംഗലി, ജിപ്സൺ ജോളി, സുനിൽ കമ്പിവേലിക്കകം, ജോബി വഴക്കാല, കെ.എം.മനാഫ്, നാസിഫ് ചിറ്റേതുകര, നാസർ തൃക്കാക്കര, രഞ്ജു ചാലി ചരൺ, വിഷ്ണു തമ്മനം,എസ്.നിരഞ്ജൻ തുടങ്ങിയവർ നേതൃത്വം നൽകി.