തൃക്കാക്കര: തൃക്കാക്കര നഗരസഭ 39-ാം വാർഡിൽ 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉമ തോമസ് എം.എൽ.എ നിർവഹിച്ചു.വാർഡ് കൗൺസിലർ ഇ.പി.കാതർ കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനീറ ഫിറോസ്, കൗൺസിലർമാരായ ഷാന അബ്ദു, സി.സി.വിജു,സജീന അക്ബർ,ടി.ജി.ദിനൂബ്, ഓമന സാബു, രജനി ജീജൻ, ഐ.സി. ഡി.എസ് സൂപ്പർവൈസർ പ്രിയ, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.