
അങ്കമാലി: മകനൊപ്പം ബൈക്കിൽ യാത്രചെയ്യവേ വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പീച്ചാനിക്കാട് ചാക്കരപ്പറമ്പ് മുണ്ടാടൻ പരേതനായ സണ്ണിയുടെ ഭാര്യ ലില്ലി (63) ആണ് മരിച്ചത്. കറുകുറ്റി അപ്പോളോ ആശുപത്രിക്ക് മുമ്പിലായിരുന്നു അപകടം. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പീച്ചാനിക്കാട് സെന്റ് മേരീസ്‌പള്ളി സെമിത്തേരിയിൽ. മക്കൾ: സ്റ്റാലിൻ, സോണിജ. മരുമകൻ: സിജൊ.