ആലുവ: ആലുവ മണപ്പുറത്ത് പിതൃബലിയിടാൻ എത്തിയവർക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൗജന്യമായി ചുക്കുകാപ്പി വിതരണം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ വിതരണേദ്ഘാടനം നിർവ്വഹിച്ചു. പുലർച്ചെ മൂന്ന് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ചുക്ക് വിതരണം നടന്നു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ്, ജില്ലാ സെക്രട്ടറി രാജേഷ് പുത്തനങ്ങാടി, ജെറോം മൈക്കൾ, അനൂപ് ശിവശക്തി, അൽഫിൻ രാജൻ, തരുൺ ജെറോം എന്നിവർ നേതൃത്വം നൽകി.