കൊച്ചി: 'വിശപ്പിന് ഭക്ഷണം ജീവന് രക്തം' കാമ്പെയ്ന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ വെണ്ണല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളമശേരി മെഡിക്കൽ കോളേജിൽ പൊതിച്ചോർ വിതരണം നടത്തി. സി.പി.എം തൃക്കാക്കര ഏരിയാ കമ്മിറ്റി അംഗം അഡ്വ.എ.എൻ.സന്തോഷ് പൊതിച്ചോർ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്.ഐ വെണ്ണല മേഖലാ സെക്രട്ടറി കെ.ഡി. ധനീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എസ്.അജിത്, ട്രഷറർ സി.ബി.അബി, വി.എ.അനീർ, സനീഷ് സത്യൻ, എ.എം. ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു.