തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ വടക്കേക്കോട്ട, പേട്ട ഭാഗത്ത് തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. അക്വേറിയ ബാർ ജീവനക്കാരൻ ദിനേശ്, ദിനേശിനെ രക്ഷിക്കാൻ ശ്രമിച്ച ആംബുലൻസ് ഡ്രൈവർ ഹരി, മൂന്ന് വഴിയാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. ഹരിയെയും ദിനേശിനെയും കളമശേരി മെഡിക്കൽ കോളേജിലും മറ്റുള്ളവരെ എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.