വൈപ്പിൻ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ ഞാറക്കൽ യൂണിറ്റിന്റെ ഇടക്കാല സമ്മേളനവും മെമ്പർഷിപ്പ് കാമ്പയിനും കെ.എസ്.എസ്.പി.യു. വൈപ്പിൻ ബ്ലോക്ക് സെക്രട്ടറി അമ്മിണി ദാമോദരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം. കെ. മുരളീധരന്റെ അധ്യക്ഷത വഹിച്ചു.
എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നൽകി. എറണാകുളം സി.എൻ.എസ്. ബ്ലോക്ക് കോ - ഓർഡിനേറ്റർ അനില ജെയിൻ 'മേധാക്ഷയം' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് എടുത്തു. മെഡിസിപ്പ് ചികിത്സാ പദ്ധതി നടപ്പിൽ വരുത്തിയ കേരള സർക്കാരിനെ സമ്മേളനം അഭിനന്ദിച്ചു. എം. കെ. മുരളീധരൻ, എം. ആർ. വിശ്വംഭരൻ, പി. എ. വർഗ്ഗീസ്, ഒ. കെ. ബാലാനന്ദൻ, ഓമന മുരളീധരൻ, കെ. ജി. സുലോചന, വി. കെ. ശാന്ത, ലത സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.