കൊച്ചി: 102 ദിവസംകൊണ്ട് ഭാരതമാകെ സഞ്ചരിച്ചു തിരികെവന്ന കൊച്ചി ആകാശവാണി റേഡിയോ ജോക്കി അംബികാ കൃഷ്ണയ്ക്ക് റേഡിയോ സൗഹൃദ കൂട്ടായ്മയായ സ്വരക്കൂട്ടിന്റെ സ്‌നേഹാദരവ്. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സംവിധായകൻ ലാൽ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചി ആകാശവാണി മുൻ മേധാവി ബാലകൃഷ്ണ കൊയ്യാൽ അദ്ധ്യക്ഷനായിരുന്നു. ഉമ തോമസ് എം.എൽ.എ മുഖ്യതിഥി ആയിരുന്നു. ശ്രീകുമാർ മുഖത്തല മുഖ്യപ്രഭാഷണം നടത്തി.